ഒരു വീടു വയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
1 വീടുണ്ടാക്കാന്‍ ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ഭവനനിര്‍മ്മാണത്തിന് ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം? ഉദയസൂര്യന്‍െറ നിഴല്‍ വീഴാത്തിടത്തെല്ലാം വീട് നിര്‍മ്മിക്കാം. സൂര്യവെളിച്ചവും കാറ്റും വേണ്ടവിധം ലഭ്യമാകുന്ന രീതിയിലാവണം. തെക്കുവടക്കും കിഴക്കും പടിഞ്ഞാറും കൃത്യമായി ദിക്കിനനുസരിച്ച് വേണം ഗൃഹം വെക്കാന്‍. കോണ്‍ തിരിഞ്ഞുവരരുത്. നാല് ദിക്കുകളെയും മഹാദിക്കുകളായി കണക്കാക്കണം. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭൂമി തിരിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഈ ഗമനത്തിനനുസൃതമായി വീട് വെച്ചാല്‍ കൂടുതല്‍ സുഖപ്രദമാകും. ഭൂമി വര്‍ഷത്തിലൊരിക്കല്‍ തെക്കോട്ടും വടക്കോട്ടും പോകുന്നു.അതിനാല്‍ തെക്ക്‌വടക്ക് ദിശയും സ്വീകാര്യമാണ് (ഉത്തരായനം, ദക്ഷിണായനം). വാഹനത്തിലിരിക്കുമ്പോള്‍ വാഹനം സഞ്ചരിക്കുന്ന ദിശയ്‌ക്കനുസരിച്ച് ഇരിക്കുന്നതാണല്ലോ കൂടുതല്‍ സുഖം. വിപരീത ദിശയിലിരുന്നാല്‍ ഉണ്ടാകുന്ന വിഷമതകള്‍ ദിക്കിനനുയോജ്യമല്ലാതെ നിര്‍മ്മിച്ച വീടുകളിലും ഉണ്ടാകാവുന്നതാണ്. അതായത് ഭൂമിയുടെ കിടപ്പനുസരിച്ച് സ്ഥലം കണ്ടെത്തി വേണം ഗൃഹനിര്‍മ്മാണം നടത്താന്‍. അതാണ് സുഖം. മഹാദിക്കുകള്‍ അനുസരിച്ചുവേണം ഇരിക്കാ...