ഒരു വീടു വയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
1 വീടുണ്ടാക്കാന്‍ ഭൂമി
തിരഞ്ഞെടുക്കുമ്പോള്‍
തിരഞ്ഞെടുക്കുമ്പോള്‍
ഭവനനിര്‍മ്മാണത്തിന് ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
ഉദയസൂര്യന്‍െറ നിഴല്‍ വീഴാത്തിടത്തെല്ലാം വീട് നിര്‍മ്മിക്കാം. സൂര്യവെളിച്ചവും കാറ്റും വേണ്ടവിധം ലഭ്യമാകുന്ന രീതിയിലാവണം. തെക്കുവടക്കും കിഴക്കും പടിഞ്ഞാറും കൃത്യമായി ദിക്കിനനുസരിച്ച് വേണം ഗൃഹം വെക്കാന്‍. കോണ്‍ തിരിഞ്ഞുവരരുത്. നാല് ദിക്കുകളെയും മഹാദിക്കുകളായി കണക്കാക്കണം.
പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഭൂമി തിരിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഈ ഗമനത്തിനനുസൃതമായി വീട് വെച്ചാല്‍ കൂടുതല്‍ സുഖപ്രദമാകും. ഭൂമി വര്‍ഷത്തിലൊരിക്കല്‍ തെക്കോട്ടും വടക്കോട്ടും പോകുന്നു.അതിനാല്‍ തെക്ക്‌വടക്ക് ദിശയും സ്വീകാര്യമാണ് (ഉത്തരായനം, ദക്ഷിണായനം). വാഹനത്തിലിരിക്കുമ്പോള്‍ വാഹനം സഞ്ചരിക്കുന്ന ദിശയ്‌ക്കനുസരിച്ച് ഇരിക്കുന്നതാണല്ലോ കൂടുതല്‍ സുഖം. വിപരീത ദിശയിലിരുന്നാല്‍ ഉണ്ടാകുന്ന വിഷമതകള്‍ ദിക്കിനനുയോജ്യമല്ലാതെ നിര്‍മ്മിച്ച വീടുകളിലും ഉണ്ടാകാവുന്നതാണ്. അതായത് ഭൂമിയുടെ കിടപ്പനുസരിച്ച് സ്ഥലം കണ്ടെത്തി വേണം ഗൃഹനിര്‍മ്മാണം നടത്താന്‍. അതാണ് സുഖം. മഹാദിക്കുകള്‍ അനുസരിച്ചുവേണം ഇരിക്കാന്‍. കോണ്‍ ദിക്കുകളി (വിദിക്കുകള്‍)ലേക്ക് തിരിഞ്ഞിരിക്കാന്‍ പാടില്ല.
ഉദയസൂര്യനെ തടസ്സമില്ലാതെ കാണാന്‍ കിഴക്ക് വശം താഴ്‌ന്നിരിക്കണം. കിഴക്കുവശത്ത് മലയോ മറ്റ് തടസ്സങ്ങളോ ഉണ്ടെങ്കില്‍ ഉദയസൂര്യന്‍െറ പ്രകാശം ലഭിക്കില്ല. രാത്രിയായാല്‍ നക്ഷത്രങ്ങള്‍ (സപ്‌തര്‍ഷികള്‍)ക്കാണ് പ്രാധാന്യമെന്നതുകൊണ്ട് വടക്കോട്ട് ചെരിവും ഉത്തമമാണ്. ദിവസത്തിന്‍െറ പകല്‍ ഭരിക്കുന്നത് സൂര്യനും രാത്രി ഭരിക്കുന്നത് സൂര്യന്‍െറ പ്രതിബിംബങ്ങളായ നക്ഷത്രങ്ങള്‍ അഥവാ സപ്‌തര്‍ഷികളും ആകുന്നു. വടക്ക് ഉദിക്കുന്ന സപ്‌തര്‍ഷികളെകാണാന്‍ ഇത് ഉപകരിക്കും. അതായത് ഭവനനിര്‍മ്മാണത്തിന് കിഴക്കോട്ടും വടക്കോട്ടും നീരൊഴുക്കുള്ള ഭൂമിയാണ് അത്യുത്തമം എന്നുപറയാം. സൂര്യന്‍െറ അസ്‌തമയം പടിഞ്ഞാട്ടും സപ്‌തര്‍ഷികളുടേത് തെക്കോട്ടും ആയതിനാല്‍ ആ രണ്ടുദിക്കുകളിലേക്കും ചെരിവ് നന്നല്ല. എന്നാല്‍ കിഴക്കോട്ടും തെക്കോട്ടും ചായ്‌വുള്ളതാണെങ്കില്‍ മധ്യമത്തില്‍ ഉള്‍പ്പെടുത്താം. (കിഴക്കോട്ടുള്ള ചെരിവ്‌മൂലം ഉദയസൂര്യനെ കാണാന്‍ കഴിയുമ്പോള്‍ തെക്കോട്ടുള്ള ചെരിവ് സപ്‌തര്‍ഷികളുടെ ഉദയത്തെ തടസ്സപ്പെടുത്തുന്നു - ഇത് മധ്യമം). ഇതേപോലെ തന്നെയാണ് വടക്കോട്ടും പടിഞ്ഞാട്ടും ചരിഞ്ഞിരുന്നാല്‍. ഇവിടെ സൂര്യോദയം മറയുമ്പോള്‍ സപ്‌തര്‍ഷികളുടെ ഉദയം കാണാനാകും. ഇതും മധ്യമം തന്നെ. പടിഞ്ഞാട്ടും തെക്കോട്ടും ചെരിവുള്ള ഭൂമി ഒട്ടും പരിഗണിക്കാവുന്നതല്ല - അധമമാണ്. ഗൃഹനിര്‍മ്മാണത്തിന് തിരഞ്ഞെടുക്കുന്ന ഭൂമി ഉറപ്പുള്ളതാണോ എന്ന് മണ്ണ് പരിശോധനയിലൂടെ എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്. ഈ ഭൂമിയില്‍ നിശ്ചിത അളവില്‍ ഒരുകുഴിയുണ്ടാക്കി അതില്‍ നിന്നെടുത്ത മണ്ണ് വീണ്ടും അതേകുഴിയില്‍ നിറയ്‌ക്കുമ്പോള്‍ കുഴിനിരപ്പാക്കിയിട്ടും മണ്ണ് ബാക്കി വരികയാണെങ്കില്‍ ആ ഭൂമി ഉറപ്പുള്ളതും ഉത്തമവുമായി കണക്കാക്കാം. എന്നാല്‍ ഇപ്രകാരം മണ്ണ് നിറയ്‌ക്കുമ്പോള്‍ ബാക്കി വരുന്നില്ലെങ്കില്‍ ആ ഭൂമി മധ്യമത്തിലെടുക്കാം.
അതേസമയം കുഴിയെടുത്ത മണ്ണ് തിരിച്ചു നിറയ്‌ക്കുമ്പോള്‍ മതിയാവാതെ വരികയാണെങ്കില്‍ ആ ഭൂമി ഗൃഹനിര്‍മ്മാണത്തിന് യോഗ്യമല്ലെന്ന് സാരം.
പടിഞ്ഞാറ് നിന്ന് കിഴക്കോട്ടൊഴുകുന്ന നദിയുടെ തെക്ക് വശം വീട്‌വെക്കാന്‍ ഏറ്റവും ഉത്തമം. അതായത് വീടുവെക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ വടക്കുവശത്ത് പ്രദക്ഷിണമായി ഒഴുകുന്ന ജലാശയമുള്ളത് വാസയോഗ്യമായ ഭൂമിയുടെ ലക്ഷണമാണ്. അതുപോലെത്തന്നെ വടക്കുനിന്ന് തെക്കോട്ടൊഴുകുന്ന നദിയുടെ പടിഞ്ഞാറെകരയും വാസയോഗ്യമായ ഭൂമിയായി കണക്കാക്കാം. എന്നാല്‍ തെക്ക് നിന്ന് വടക്കോട്ടൊഴുകുന്ന നദിയുടെ പടിഞ്ഞാറെ കരയും അപ്രദക്ഷിണമായി ഒഴുകുന്ന ജലാശയവും മധ്യമമാണ്. ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഗൃഹത്തിനടിയില്‍ എല്ലുപെടാന്‍ പാടില്ല. ശ്‌മശാനദോഷമുള്ള ഭൂമിയില്‍ ഖനനാദിശുദ്ധി, അത്ഭുതശാന്തി, പുണ്യാഹം, വാസ്‌തുബലി, നവധാന്യം വിതയ്‌ക്കല്‍ തുടങ്ങിയ പരിഹാരക്രിയകള്‍ ഭൂമിയുടെ രീതിയനുസരിച്ച് നടത്തേണ്ടതാണ്.
ദേവാലയസാമീപ്യമുള്ള ഭൂമികള്‍ ഗൃഹനിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ ദേവാലയത്തിന്‍െറ നാല് പ്രധാന നടകളില്‍ (ദര്‍ശനത്തിനുനേരെ) വരാതെ ശ്രദ്ധിക്കേണ്ടതാണ്

2 ഭവനനിര്‍മാണത്തില്‍
കോണുകളുടെ പ്രാധാന്യം
കോണുകളുടെ പ്രാധാന്യം
ഈശാന കോണ്‍, അഗ്‌നനികോണ്‍, വായുകോണ്‍, നിര്യതി കോണ്‍ ഇവയെന്ത്? ഭവനനിര്‍മാണത്തില്‍ ഇവയുടെ പ്രാധാന്യമെന്ത്?
ഭൂമിയുടെ വടക്ക്-കിഴക്കേ കോണിനെ (മൂല) ഈശാന കോണ്‍ എന്നുവിളിക്കുന്നു.
തെക്ക്-കിഴക്കേ കോണ്‍-അഗ്‌നനികോണ്‍ എന്നും വടക്ക്-പടിഞ്ഞാറെ കോണ്‍-വായു കോണ്‍ എന്നും തെക്ക്‌പടിഞ്ഞാറെ കോണ്‍ നിര്യതി കോണ്‍ എന്നും അറിയപ്പെടുന്നു.
ഈ നാല് കോണിലേക്കും വീട് തിരിഞ്ഞിരിക്കാന്‍ പാടില്ല. കോണിലേക്ക് തിരിഞ്ഞിരുന്നാല്‍ സ്വസ്ഥത കിട്ടില്ലെന്നു സാരം. വാസ്‌തുശാസ്‌ത്രത്തില്‍ ദിക് പാലകന്മാര്‍ക്ക് വളരെ പ്രാധാന്യമുണ്ട്. അഗ്‌നനികോണില്‍ (അഗ്‌നനിപദം) അഗ്‌നനിയുടെ സ്ഥാനമാണ്. ഈശാനകോണില്‍ (ഈശാനപദം) ജലത്തിനാണ് സ്ഥാനം. വായുകോണില്‍ (വായുപദം) വായുസ്ഥാനവും നിര്യതി കോണില്‍ (നിര്യതി പദം) ആകാശത്തിന്‍െറ സ്ഥാനവുമാണ്.
നടുക്ക് ഭൂമിയും നാല്‌കോണിലുമായി അഗ്‌നനിയും ജലവും വായുവും ആകാശവും ഉള്‍പ്പെടെ പഞ്ചഭൂതങ്ങളായി ബന്ധിപ്പിക്കപ്പെട്ടതാണ് വാസ്‌തു. ഭൂമിയെന്നസ്ഥലത്ത് പഞ്ചഭൂതങ്ങളും വന്നുചേരുന്നു. അതിനാല്‍ ഭൂമി എല്ലാം തികഞ്ഞത് എന്നാണ് ശാസ്‌ത്രം. പഞ്ചഭൂതങ്ങളുടെ അഞ്ചുഗുണങ്ങളും ഭൂമിക്കുണ്ട്. ആകാശത്തിന്‍െറ ഗുണം ശബ്ദമാണ്. ആകാശത്ത് നിന്ന് ഉണ്ടാകുന്നതാണ് വായു. വായുവിന്‍െറ ഗുണം സ്‌പര്‍ശമാണ്. ശീല്‍ക്കാരത്തോടെ കാറ്റടിക്കുമ്പോള്‍ ശബ്ദവും സ്‌പര്‍ശവുമുണ്ടാകും. വായുവില്‍ നിന്നും അഗ്‌നനിയുണ്ടാവും. അഗ്‌നനിക്ക് രൂപം ഉണ്ടാകും. അത് ദൃശ്യവുമാണ്. അതായത് അഗ്‌നനിക്ക് ശബ്ദവും സ്‌പര്‍ശവും രൂപവുമുണ്ടാകും. നാലാമതായി ജലം. ജലത്തിന് മുകളില്‍ പറഞ്ഞ ഗുണങ്ങള്‍കൂടാതെ രസംകൂടിയുണ്ടാകും. പഞ്ചഭൂതങ്ങളില്‍ പ്രധാനമായ ഭൂമിയുടെ തനതുഗുണം ഗന്ധമാണ്. ഈ അഞ്ച് ഗുണങ്ങളും (ശബ്ദം, സ്‌പര്‍ശം, രൂപം, രസം, ഗന്ധം) ഭൂമിക്കുണ്ട്. അതിനാല്‍ എല്ലാം തികഞ്ഞതാണ് ഭൂമി. സൗരയൂഥത്തിന്‍െറ എല്ലാ ഗുണങ്ങളും ഭൂമിയില്‍ നിന്നും മാത്രമേ നമുക്കുലഭിക്കൂ. ശാസ്‌ത്രവിധി പ്രകാരം ശ്രദ്ധിച്ചാല്‍ അഥമഫലങ്ങള്‍ ഒഴിവാക്കാനാകും. ഭൂമിയെ ഒട്ടാകെ ഒരു വാസ്‌തു ആയി കണക്കാക്കിയാല്‍ ഭൂമിക്ക് എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടോ അവയെല്ലാം ഭൂമിയുടെ ഭാഗമായ 10 സെന്‍റിനും ഭൂമിക്കും ബാധകമാണ്. വേണ്ടവിധത്തിലാണെങ്കില്‍ എല്ലാം നല്ലതായി മാറ്റാന്‍ കഴിയും.
അഗ്‌നനികോണ്‍ അസ്ഥിരത പ്രദാനം ചെയ്യുന്നു. വാസ്‌തുവിന്‍െറ തെക്ക്-കിഴക്കേമൂല (അഗ്‌നനികോണ്‍) യില്‍ നിന്നും വടക്കു-പടിഞ്ഞാറേ മൂല (വായുകോണ്‍) യിലേക്ക് വരക്കുന്ന രേഖ മൃത്യുസൂത്രം ആയതിനാല്‍ ഈ പാതയില്‍ വീട് പണിതാല്‍ അവിടെ അഗ്‌നനിയുടേയും വായുവിന്‍േറയും കൂടിച്ചേരലില്‍ അഗ്‌നനിഭയം ഉണ്ടാകും. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ അഗ്‌നനികോണിന്‍േറയും വായുകോണിന്‍േറയും നേര്‍ക്കായിരുന്നുവെന്ന് ഈയിടെ നടത്തിയ വിദഗ്‌ദ്‌ധരുടെ സര്‍വ്വെഫലം വെളിപ്പെടുത്തുന്നു.
എന്നാല്‍ വാസ്‌തുവിന്‍െറ വടക്കു-കിഴക്കേമൂല (ഈശാനകോണ്‍)യും തെക്കുപടിഞ്ഞാറെ മൂല (നിര്യതി കോണ്‍)യും സന്ധിക്കുമ്പോള്‍ ഈശാനകോണിലെ ജലവും നിര്യതികോണിലെ ആകാശവും കൂടിച്ചേര്‍ന്നാല്‍ ശുഭകരമാണ്. അതിനാലാണ് വാസ്‌തുവിനെ നാലാക്കി തിരിച്ച് വടക്ക് കിഴക്ക്, ഈശാനഖണ്ഡത്തിലോ, തെക്കുപടിഞ്ഞാറ് നിര്യതിഖണ്ഡത്തിലോ ഗൃഹ നിര്‍മ്മാണം അഭികാമ്യം എന്നുപറയുന്നത്. എന്നാല്‍ വടക്കുപടിഞ്ഞാറ് വായുഖണ്ഡത്തിലും തെക്കുകിഴക്ക് അഗ്‌നനിഖണ്ഡത്തിലും ഗൃഹനിര്‍മ്മാണം അശുഭവുമാണ്.

Comments
Post a Comment