ഗ്രഹണ സമയത്തു നടതുറന്നിരിക്കുന്ന ഏകക്ഷേത്രം
ഈ വർഷത്തെ സൂര്യഗ്രഹണം 1195 ധനു 10ന് (2019 ഡിസംബർ 26) വ്യാഴാഴ്ച കാലത്ത് ഏകദേശം 8 മണിയോടെ ആരംഭിച്ച് 9 മണി 32 മിനിറ്റിന് മധ്യകാലവും 11 മണി 11 മിനിറ്റിന് മോക്ഷ കാലവുമാകുന്നു
ഗ്രഹണ സമയത്തു ക്ഷേത്രങ്ങളിൽ എല്ലാം നട അടച്ചിടും എന്നാൽ ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ക്ഷേത്രമെന്നു ഖ്യാതി നേടിയ കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പൂജകൾക്ക് സൂര്യ ഗ്രഹണം തടസ്സമാകില്ല. തിരുവാർപ്പു ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പൂജകൾ മാറ്റമില്ലാതെ നടത്തുമെങ്കിലും പുറത്തെ ഗോപുരവാതിലുകൾ ഗ്രഹണസമയത്തു തുറക്കില്ല. ഇതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്.
ഇതു സംബന്ധിച്ചു പ്രശ്നംവച്ചു നോക്കിയപ്പോഴാണു നിവേദ്യം ഒരിക്കൽപോലും മുടങ്ങാൻ പാടില്ലെന്നതു കണ്ടെത്തിയത്. അതിനുശേഷം പൂജകൾക്കോ നിവേദ്യത്തിനോ മാറ്റം വരുത്തിയിട്ടില്ല. ക്ഷേത്ര ചടങ്ങുകൾക്ക് ഒന്നിനും ‘നേരമാറ്റം’ പാടില്ലെന്നാണ് അന്നത്തെ പ്രശ്നച്ചാർത്തിൽ എഴുതിയിരുന്നതത്രെ. രാവിലെ പന്തീരടിപൂജയ്ക്കുശേഷം പുല്ലാട്ട് പൂജയെന്ന വിശേഷാൽ പൂജയും ഇന്നു നടക്കും. ദേവസ്വം അറിയിപ്പിൽ ഉദയാസ്തമന പൂജ എന്നാണു പുല്ലാട്ട് പൂജയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന്റെഭാഗമായി ശ്രീകോവിലിന്റെ നട 16 തവണ അടയ്ക്കുകയും തുറക്കുകയും ചെയ്യും.
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലൊഴികെ എല്ലാ ക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾ ഗ്രഹണ സമയം മൂടി പൊതിഞ്ഞു വെയ്ക്കും ഗ്രഹണം കഴിഞ്ഞാൽ ധാരാളം അഭിഷേകവും കലശവും നടത്തും.
Comments
Post a Comment